കോന്നി : കുറവുകള്‍ ബൗള്‍ഡ് ആയി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ കോന്നിക്കാരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. വൈകല്യത്തെ സിക്‌സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ കോന്നികാരന്‍ ഇടംനേടിയത്. കോന്നി പുള്ളിക്ക പതാലില്‍ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് അജിസ് (അജീസ് കോന്നി) 34 ആണ് അംഗത്വം നേടിയത് . പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഇടതുകാലിലെ പ്രശ്‌നം മറികടന്ന് ട്രാവന്‍കൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചാലഞ്ചഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് ട്രാവന്‍കൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍.
ഈ മാസം 27 മുതല്‍ 29 വരെ ആന്ധ്രപ്രദേശില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരത്തിന് വേണ്ടി അജിസ് പാഡണിയും. കോട്ടയത്ത് 20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 22 വര്‍ഷമായി അജീസ് ക്രിക്കറ്റ് കളിച്ച് വരികയാണ്. ഇപ്പോള്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍. മാനേജറാണ്. സൈനബ യാണ് മാതാവ് .