Sunday, July 6, 2025 12:28 am

കോന്നി ആനത്താവളത്തിലെ ആനക്കുട്ടി പിഞ്ചുവിന് വിദഗ്ദ ചികിത്സ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനത്താവളത്തിൽ കാലിൽ നീര് വന്ന് അവശ നിലയിയായ പിഞ്ചു എന്ന ആനക്കുട്ടിയെ വനംവകുപ്പ് വെറ്റിനറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനം മന്ത്രി കെ രാജുവിന്റെ  അടിയന്തിര ഇടപെടലിന്റെ  ഫലമായാണ് സംഘം എത്തിയത്.

മുൻ വനംവകുപ്പ് വെറ്റിനറി സർജ്ജൻ ഡോ ശശീന്ദ്ര ദേവ്, മെഡിസനൽ വിഭാഗം ഡോ മാധവൻ ഉണ്ണി, സർജ്ജൻ ഡോ ശ്യാം കെ വേണുഗോപാൽ, ഡോ അരുൺ സത്യൻ, ഡോ കിഷോർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് കോന്നി ആനത്താവളത്തിലെത്തി പരിശോധന നടത്തിയത്. ആനക്കുട്ടിയുടെ കാലിലെ സന്ധികൾക്ക് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേ ഉള്ളുവെന്നും കൃത്യമായ വ്യായാമവും ചികിത്സയും കൊണ്ട് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഇത് പരിഹരിക്കുവാൻ സാധിക്കുമെന്നും സംഘം അറിയിച്ചു.

ചികിത്സയുടെ ഭാഗമായി കുളം നിർമ്മിച്ച് ആനയെ ഇതിൽ ഇറക്കി നിർത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഏഴടി താഴ്‌ച്ചയിൽ പന്ത്രണ്ടടി നീളമുള്ള കുളമാണ് നിർമ്മിക്കുന്നത്. ആനക്കുട്ടിക്ക് ഇറങ്ങുന്നതിനുള്ള പാതയും ഇതിനുള്ളിൽ നിർമ്മിക്കുനുണ്ട്. കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി കെ രാജു കോന്നി ആനത്താവളത്തിലെത്തി ആനയെ സന്ദർശിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിരുന്നു. ജൻമനാ ഉണ്ടായ കാലിലെ വൈകല്യത്തെ തുടർന്ന് കടുത്ത നീരും വേദനയും ആനക്കുട്ടിയെ സാരമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് ആനകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...