അട്ടച്ചാക്കലിൽ മീൻകയറ്റി വന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ ഗതി മാറ്റിയ പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു.കോന്നി അട്ടച്ചാക്കൽ വഞ്ചിപടിക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം നടന്നത്.പത്തനംതിട്ട സ്വദേശിയും മത്സ്യവ്യാപാരിയുമായ ഷൗക്കത്തലിക്കാണ് അപകടത്തിൽ പരുക്കേറ്റത്.

രാവിലെ വിൽപനക്കായി പെട്ടി ഓട്ടോറിക്ഷയിൽ മീൻ കയറ്റി കച്ചവട കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അട്ടച്ചാക്കൽ വഞ്ചിപടിക്ക് സമീപത്തെ ഇറക്കത്തിൽ വെച്ച് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ച് മാറ്റിയപ്പോൾ പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഓട്ടോറിക്ഷ തലകീഴായി മറിയുകയും വിൽപനക്കായി എത്തിച്ച മത്സ്യം റോഡിൽ ചിതറുകയും ചെയ്തു.അപകടത്തിൽ പരുക്കേറ്റ ഷൗക്കത്തലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗതയിലുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...