ആരോഗ്യ പ്രവർത്തകരുടെ സംഗമ വേദിയായി കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര ജില്ലയുടെ ചികിത്സാ തലസ്ഥാനമായ കോന്നി ആരോഗ്യ പ്രവർത്തകരുടെ സംഗമ വേദിയായി. കരിയാട്ടം വിനോദ സഞ്ചാര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ സംഗമത്തിൽ അവർ ആടിയും പാടിയും കലാപരിപാടികൾ അവതരിപ്പിച്ചും അരങ്ങ് തകർക്കുകയായിരുന്നു. ഇതിനൊപ്പം തന്നെ ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങളും സെമിനാറിലൂടെ ചർച്ച ചെയ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളേജ് വികസനം, താലൂക്ക് ആശുപത്രി വികസനം തുടങ്ങി ജില്ലയിലെയും കേരളത്തിലെയും ആരോഗ്യ മേഖയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്.

പത്തനംതിട്ടയിലെ ഏക സർക്കാർ മെഡിക്കൽ കോളേജ് കോന്നിയിലാണ്. സമീപ ജില്ലകളുടെ ആരോഗ്യ – വിദ്യാഭ്യാസ മേഖലയിൽ കോന്നി ഗവ. മെഡിക്കൽ കോളേജ് ഒരു മുതൽക്കൂട്ടാണ്. ശബരിമലയിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാമെന്ന പ്രത്യേകതയും കോന്നിയ്ക്കുണ്ട്. ആശുപത്രി മന്ദിരവും അക്കാദമിക് ബ്ളോക്കും പ്രവർത്തന സജ്ജമാണ്. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. എം.ബി.ബി.എസ് ക്ലാസുകൾ നടന്നു വരുന്നു. പുതിയ നഴ്സിംഗ് കോളേജും കോന്നിയിൽ വരുന്നുണ്ട്. മെഡിക്കൽ കോളേജിനൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ ഹൈടെക് ആക്കണമെന്ന നിർദ്ദേശവും സെമിനാറിൽ ഉയർന്നു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പിന് സമർപ്പിക്കുമെന്നും ആതുര സേവന രംഗത്ത് കുറ്റമറ്റ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

എൻ.ആർ.എച്ച്.എം ഡി.പി.എം ഡോ. എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സംഗമം കൺവീനർ എം.പി. ഷൈബി, ഡി.എം.ഒ ഡോ. എൽ. അനിൽകുമാരി, കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എ.ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്ജ്, ഡോ. എസ്. സേതുലക്ഷ്മി, ഡോ. അമംജത്ത് രാജീവൻ എന്നിവർ പ്രസംഗിച്ചു. കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസർ ഡോ. ടി.എസ്. അനീഷ് ക്ളാസെടുത്തു. 60 വയസ് കഴിഞ്ഞ ആശാ പ്രവർത്തകരെയും ആരോഗ്യ മേഖലയിൽ വേറിട്ട പ്രവർത്തനം കാഴ്ച വെച്ച തണ്ണിത്തോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം, കൊക്കാത്തോട്, മൈലപ്ര പ്രാഥമിരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരെയും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...