കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ജൂലൈ 16ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യ മേള ജൂലൈ 16ന് നടക്കും. പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മേള കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥി ആയിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അനിതകുമാരി എൽ വിശിഷ്ടാഥിതി ആയിരിക്കും. മേളക്ക്‌ മുന്നോടിയായി നടക്കുന്ന വിളംബര റാലി കോന്നി ഡി വൈ എസ് പി കെ ബൈജു കുമാർ ഉദ്ഘാടനം ചെയ്യും.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസഡന്റ്മാർ, രാഷ്ട്രീയ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. ആരോഗ്യ മേഖലയിലെ സേവനങ്ങൾ ജനങ്ങൾക്ക് പരിചയപെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. മെഡിക്കൽ ക്യാമ്പുകൾ, അലോപ്പതി – ആയുർവേദ – ഹോമിയോ, ജീവിത ശൈലീ രോഗ നിർണയം, നേത്ര പരിശോധന, ഈ സഞ്ജീവനി സേവനങ്ങൾ, രക്ത ദാന ക്യാമ്പയിൻ, ആർ ബി എസ് കെ സി (കുട്ടികളുടെ സ്‌ക്രീനിങ്), സെമിനാറുകൾ, ഹെൽത്ത് എക്സിബിഷൻ, ഫുഡ് എക്സിബിഷൻ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോക്സ്, വിവിധ വകുപ്പുകളുടെ സേവനങ്ങൾ, കലാപരിപാടികൾ, സമ്മാന ദാനം തുടങ്ങിയവ ആരോഗ്യ മേളയുടെ ഭാഗമായി നടക്കും. കോന്നി താലൂക് ആശുപത്രിയിൽ നടന്ന പത്ര സമ്മേളനത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി, ഹെൽത്ത് സൂപ്പർവൈസർ എൻ ബാബു, സൂപ്രണ്ട് ഇൻചാർജ് ഡോ അജയ് എബ്രഹാം തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...