കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്റർ ആയ ഡൊമിസിലിയറി കെയർ സെന്റർ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി ഈശോ, വർഗീസ് ബേബി, അംഗങ്ങളായ എ,ആർ പ്രമോദ്, പ്രവീൺ പ്ലാവിളയിൽ, ശ്രീകലാ നായർ, തുളസി മണിയമ്മ, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ.വി.നായർ, കോന്നി പഞ്ചായത്ത് അംഗം ഉദയകുമാർ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗ്രേസ്, വള്ളിക്കോട് ഗവൺമെന്റ് ആശുപത്രി ഇൻചാർജ് ഡോക്ടർ ജ്യോതി , കോന്നി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.