സാധാരണ ജനങ്ങൾക്ക് ഊന്നൽ നൽകി കോന്നി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രാദേശിക വികസനത്തിനും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും കൃഷി, കുടിവെള്ളം, ആരോഗ്യം, ഭവനനിർമ്മാണം, വനിതാ – ശിശു ക്ഷേമം, വൃദ്ധർ, ഭിന്നശേഷിയുള്ളവർ, പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം, ഗതാഗത സൗകര്യ വികസനം, മാലിന്യ നിർമാർജനം എന്നിങ്ങനെയുള്ള പദ്ധതികൾ ഉൾപെടുത്തികൊണ്ട് നാടിന്റെ വികസന സാധ്യതകൾക്കും പൊതുജന ക്ഷേമത്തിനും പ്രാധാന്യം നൽകി മാതൃകാ പരമായ ബഡ്‌ജെറ്റാണ് 2023 – 24 വർഷത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്. പ്രകൃതിക്ഷോഭ പുനരധിവാസ പദ്ധതിയിൽ 2021 – 22, 2022 – 23 എന്നീ വർഷങ്ങളിൽ 62 ലക്ഷം രൂപ കോന്നി ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചു. 2024 -25 വർഷത്തിൽ 60 ലക്ഷം രൂപ വരവും അത്രതന്നെ ചിലവും ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നതായി ഭരണ സമിതി അറിയിച്ചു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ) പ്രകാരം ആവാസ് പ്ലസ് ആപ്ലിക്കേഷനിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന ഗുണഭോക്താക്കളെ ആണ് 2021 – 22 മുതൽ ഭവന നിർമ്മാണ ധനസഹായത്തിനായി പരിഗണിക്കുന്നത്. രജിസ്ട്രേഷൻ പ്രകാരം കോന്നി ബ്ലോക്ക് പഞ്ചായത്തിൽ 822 കുടുംബങ്ങളെ ഭവന നിർമ്മാണ ധന സഹായത്തിനായി കണ്ടെത്തിയിട്ടുണ്ട്. പി എം എ വൈ (ജി)/ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നത്തിനായി 1,20,000/ രൂപയാണ് നൽകുന്നത്. എന്നാൽ സംസ്ഥാന സർക്കാർ എല്ലാ വിഭാഗത്തിനും 4,00, 000/ രൂപയാണ് നൽകുന്നത്. കേന്ദ്ര സർക്കാർ ധന സഹായത്തിന് പുറമെ എല്ലാ ജന വിഭാഗങ്ങൾക്കും 4 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ധനസഹായത്തിന് പുറമെയുള്ള തുക 25 : 40 : 35 അനുപാതത്തിൽ ഗ്രാമ/ ബ്ലോക്ക്/ ജില്ല പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ വകയിരുത്തിയാണ് ചെയ്യുന്നത്.

2024 -25 വർഷത്തിൽ അനുവദിക്കുന്ന തുക പരിഗണന അനുസരിച്ച് നൽകും. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ 2021 – 22 സാമ്പത്തിക വർഷം മുതലാണ് ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് അനുവദിച്ച് തുടങ്ങിയത്.ധനകാര്യ കമ്മീഷൻ ഗ്രാന്റ് ടൈഡ് ഫണ്ടിൽ ഉൾപെടുത്താവുന്ന പദ്ധതികൾ കുടിവെള്ള പദ്ധതികൾ, മാലിന്യ സംസ്കരണ പദ്ധതികൾ, ശുചിത്വ പദ്ധതികൾ എന്നിവയാണ്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ ബേസിക് അൺടൈഡ് ഫണ്ട് അനുവദിച്ചുതുടങ്ങിയത് വികസന ഫണ്ടിൽ കുറവ് വന്നതിന് ആനുപാതികമായാണ്. ധനകാര്യ കമ്മീഷന്റെ ബേസിക് അൺടൈഡ് ഫണ്ട് ഇനത്തിലുള്ള തുക ബ്ലോക്ക് പഞ്ചായത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കായുള്ള ഏത് വിഭാഗം പദ്ധതികൾക്കും വിനിയോഗിക്കുവാൻ സാധിക്കുന്നതാണ്.

2024 – 25 വർഷത്തിൽ ലഭിക്കുന്ന 7280000 /- പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ദുർബല വിഭാഗങ്ങൾക്ക് ഭവനനിർമ്മാണത്തിനായി ലൈഫ് പദ്ധതി വിഹിതമായി 1,81,86,200/ – രൂപ നീക്കിവെച്ചിട്ടുണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2024 – 25 വാർഷിക ബഡ്ജറ്റിലെ പ്രധാന വരുമാന സ്രോതസ്സ് സംസ്ഥാന സർക്കാരിൽ നിന്നുള്ള വികസന ഫണ്ടും മെയ്ന്റനൻസ് ഫണ്ടുമാണ്. 2024 – 25 ലെ വാർഷിക പദ്ധതി പൊതു വിഭാഗം പദ്ധതി വിഹിതമായി 4,15,26,000/- രൂപയും പട്ടികജാതി വികസനത്തിന് 1,63,05,000/-രൂപയും പട്ടിക വർഗ്ഗ വികസനത്തിന് 7,64,000/- രൂപയും ഉൾപ്പെടെ ആകെ 5,85,95,000/- രൂപയാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി ബഡ്ജറ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ എൽസി ഈശോ, വർഗീസ് ബേബി, തുളസീമണിയമ്മ, ആർ ദേവകുമാർ, കെ ആർ പ്രമോദ്, രാഹുൽ വെട്ടൂർ, ശ്രീകല നായർ, പ്രവീൺ പ്ലാവിളയിൽ, പ്രസന്നരാജൻ, സുജാത അനിൽ, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു തോമസ്, മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ അപി നായർ, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി താര തുടങ്ങിയവർ പങ്കെടുത്തു. കോന്നി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗ്യയാക്കിയതിന് ശേഷം എം വി അമ്പിളിയെ പ്രസിഡന്റ് ആക്കിയെങ്കിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തിന് മാറ്റം ഉണ്ടായില്ല. എൽ ഡി എഫ് അംഗം വൈസ് പ്രസിഡന്റ് ആയും യു ഡി എഫ് അംഗം പ്രസിഡന്റ് ആയുമുള്ള ഭരണ സമിതിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...

മോർഫിങ് കേസ് : തെളിവ് തേടി പോലീസ്, ശ്രീഹരിയെ ഇന്ന് ചോദ്യംചെയ്യും

0
കാക്കനാട് : തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന...