ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ കുവൈറ്റില്‍ പ്രവാസികളെ നാടുകടത്തും

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്: കൃത്യസമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കുവൈറ്റില്‍ പ്രവാസികളെ പിഴ ശിക്ഷയ്ക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലൈസന്‍സ് ഇല്ലാതെയും യഥാസമയം പുതുക്കാതെയും വാഹനമോടിച്ചാല്‍ ഇതേ ശിക്ഷാനടപടി സ്വീകരിക്കും. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ വിദേശികളെ പിഴ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്.

‘മൈ ഐഡന്റിറ്റി’ അല്ലെങ്കില്‍ ‘സഹേല്‍’ എന്ന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രവാസികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിക്കാന്‍ ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. എല്ലാ പ്രവാസികള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനെക്കുറിച്ച് അറിയണമെന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉണ്ടെന്നു കരുതി നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളില്‍ നിന്ന് അവരെ ഒഴിവാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേല്‍ ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് ആയി ലൈസന്‍സ് പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. 2023 ഡിസംബറിലാണ് രാജ്യത്ത് പ്രവാസികള്‍ക്കായി ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിലവില്‍വന്നത്.

2023ല്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തിയിരുന്നു. താമസ നിയമം, തൊഴില്‍ നിയമം, പൊതുധാര്‍മിക നിയമം എന്നിവ ലംഘിക്കുന്ന വിദേശികള്‍ക്കൊപ്പം ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയവരേയും തിരിച്ചയക്കുകയായിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനു പുറമേ മനപൂര്‍വം ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, മനപൂര്‍വം അപകടം വരുത്തിവയ്ക്കല്‍, അപകടമുണ്ടായാല്‍ വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍ പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...