ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ലണ്ടന്‍ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമതായി ലണ്ടന്‍. ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാള്‍ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്‍ഡും. 2023 – ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെക്കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇന്ത്യയില്‍ നിന്ന് രണ്ടു നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരുവും പൂനയുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ടോംടോം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

55 രാജ്യങ്ങളിലായി 387 നഗരങ്ങളില്‍ നടത്തിയ സമഗ്രമായ പഠനത്തിലാണ് ഏറ്റവും തിരക്കുള്ള നഗരമായി ലണ്ടന്‍ ഒന്നാമത് എത്തിയത്. 29 മിനിറ്റും 30 സെക്കന്‍ഡും കൊണ്ട് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനും 29 മിനിറ്റ് ശരാശരി യാത്രാ സമയമുള്ള കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയും തൊട്ടുപിന്നാലെയാണ്. ഇറ്റലിയിലെ മിലാനാണ് നാലാം സ്ഥാനത്ത്. 2023 – ല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മിലാന്‍ നഗരത്തില്‍ വ്യക്തികള്‍ ശരാശരി 28 മിനിറ്റും 50 സെക്കന്‍ഡുമാണ് എടുക്കുന്നത്. പെറുവിലെ ലിമയാണ് 28 മിനിറ്റും 30 സെക്കന്‍ഡും യാത്രാ സമയവുമായി അഞ്ചാം സ്ഥാനത്ത്. ആറാമതുള്ള ഇന്ത്യയിലെ ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം 10 കിലോമീറ്റര്‍ യാത്രയ്ക്ക് ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും ചെലവിട്ടതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മറ്റൊരു നഗരമായ പൂനെയില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരാള്‍ ചെലവഴിച്ചത് 27 മിനിറ്റും 50 സെക്കന്‍ഡുമാണ്. പൂനെക്ക് പിന്നിലായി റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഫിലിപ്പീന്‍സിലെ മനില, ബെല്‍ജിയത്തിലെ ബ്രസല്‍സ് എന്നിവ യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...