കോന്നി : നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. കോന്നി ആനകൂടിന് സമീപം ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. കോന്നി ആര് ടി ഓഫീസിന് സമീപം പുതുപറമ്പില്‍ മാധവിയുടെ മകന് അരുണ്‍ (32) ആണ് മരിച്ചത്.
കോന്നി ചിറക്കല്‍ അമ്പലത്തിന് സമീപം നിര്‍മ്മാണത്തിലിരുന്ന വീടിന്റെ മുകള്‍ നിലയുടെ വാര്‍പ്പ് തൂണുകള്‍ ഇളക്കുന്നതിനിടയില്‍ വാര്‍പ്പ് ഇളകി ദേഹത്തേക്ക് വീഴുകയായിരുന്നു. ജോസ് എന്ന ആളിന്റെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം. മരിച്ച അരുണ്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. കോന്നി പോലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.