കോന്നി : കോന്നി ചൈന ജംഗ്ഷന്റെ പേരുമാറ്റി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ പേര് നൽകണമെന്ന് ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ സൈനികർക്ക് നേരെ ചൈന നടത്തിയ അതിക്രമത്തിനെതിരെയും സിപിഎം-കോൺഗ്രസ് നേതൃത്വങ്ങളുടെ ദേശവിരുദ്ധ നിലപാടുകൾക്കെതിരെയും ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു.
സുജിത്ത് ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ ചിറ്റൂർ, പ്രസാദ് കാരുവള്ളിൽ, വിഷ്ണുദാസ്, വി ബാലചന്ദ്രൻ, ശ്രീജിത്ത് മുരളി, അനീഷ് കുമാർ, രാകേഷ് അരുൺ പനഞ്ചേരി, വത്സലൻ ചെമ്മാനി എന്നിവർ പ്രസംഗിച്ചു.