കോന്നി സി.ഐ എസ് അഷാദിന് വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പിയായി സ്ഥാനകയറ്റം

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രളയവും  കോവിഡും  പ്രതിരോധിക്കുവാൻ ജനകീയ ഇടപെടൽ നടത്തിയ കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർക്ക് ഉദ്യോഗകയറ്റത്തോടെ സ്ഥലം മാറ്റം. കോന്നി സി ഐ എസ് അഷാദിനാണ് എറണാകുളം വിജിലൻസ് ഡി.വൈ.എസ്.പിയായി സ്ഥാനകയറ്റം ലഭിച്ചത്‌.

2018ൽ കോന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റ ഇദ്ദേഹം അഞ്ച് മാസങ്ങൾ പിന്നിട്ടപ്പോഴാണ് മഹാപ്രളയത്തെ നേരിട്ടത്‌. പ്രളയ കാലഘട്ടത്തിൽ കോന്നിയിലുണ്ടായ എല്ലാ പ്രതിസന്ധികളേയും ഇദ്ദേഹം അതിജീവിച്ചു. പ്രളയത്തിൽ വീടിനുള്ളിൽ അകപ്പെട്ട നൂറുകണക്കിന് ആളുകളെയാണ് കുട്ടവഞ്ചിയുടേയും മറ്റും സഹായത്തോടെ വീടിന് പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ എത്തിച്ച് നൽകുന്നതിനും നേതൃത്വം നൽകി. ഇപ്പോൾ രാജ്യമാകെ കൊറോണ വ്യാപിച്ചത് ജില്ലയിലും സ്ഥിരീകരിച്ച നാൾ മുതൽ കോന്നി ജനമൈത്രി പോലീസിനേയും സഹപ്രവർത്തകരേയും കോർത്തിണക്കി മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് എറണാകുളം വിജിലൻസ് റേഞ്ച് ഡി വൈ എസ് പിയായി ചുമതലയേൽക്കേണ്ടി വരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...