കോന്നി : പൗരത്വ ബില്ലിനെതിരെ രാജ്യത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ പ്രക്ഷോഭം അണപൊട്ടിയൊഴുകുകയാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ എം എൽ എ പറഞ്ഞു. കോന്നി മഠത്തിൽകാവ് ദുർഗാ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെതിരെ രാത്രികളെ പകലുകളാക്കിയാണ് പുതിയ തല മുറ ഇന്ത്യയിലെ നരേന്ദ്രമോദി സർക്കാരിനെതിരെ ശബ്ദിക്കുന്നതെന്നുംഅദ്ദേഹംപറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ സെമിനാറിൽ മോഡറേറ്ററായി. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം വി വിദ്യാധരൻ, സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഡി സജി, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മലയാലപ്പുഴ ശശി, എം പി മണിയമ്മ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൗൺസിലംഗം സുമതി നരേന്ദ്രൻ, ജിജി ജോർജ്ജ്, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പത്മിനിയമ്മ, മഹിളാ സംഘം യുവജന വിഭാഗം ദേശീയ സമിതി അംഗം ശ്രീനാ ദേവീ, സി പി ഐ ജില്ലാ കൗൺസിലംഗം കൂടൽ ശാന്തകുമാർ, അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് എ ദീപകുമാർ, സി പി ഐ കോഴഞ്ചേരി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രകുമാർ, സി പി ഐ ജില്ലാ കൗൺസിലംഗങ്ങളായ സി കെ അശോകൻ, എ കെ ലക്ഷ്മണൻപിള്ള തുടങ്ങിയവർ സംസാരിച്ചു.