മണ്ണീറയിൽ കരടി അക്രമിച്ച് പരിക്കേൽപ്പിച്ച രാജൻ കുട്ടിക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണം ; കോന്നി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: തണ്ണിത്തോട് മണ്ണീറയിൽ കരടി അക്രമിച്ച് പരിക്കേൽപ്പിച്ച രാജൻ കുട്ടിക്ക് അടിയന്തിര നഷ്ടപരിഹാരം നല്കണമെന്നും ജനങ്ങൾക്കുണ്ടായിട്ടുള്ള ഭീതി അകറ്റാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു.

മണ്ണീറ തലമാനം രതീഷ് ഭവനത്തിൽ രാജൻ കുട്ടിയെ കരടി ആക്രമിച്ചതിനെ തടർന്ന് ചികിത്സയിലാണ്. എം.എൽ.എ.രാജൻ കുട്ടിയെ വീട്ടിൽ എത്തി സന്ദർശിച്ചു.
വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിൽ എത്തി നാശനഷ്ടമുണ്ടാക്കുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതും തണ്ണിത്തോട്ടിൽ പതിവായിരിക്കുകയാണ്. അതിനിടയിലാണ് കരടിയുടെ അക്രമണവുമുണ്ടായിരിക്കുന്നത്. തുടർച്ചയായി വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ്. മലയോര മേഖലയുടെ  ഭീതി ഒഴിവാക്കാൻ റാന്നി, കോന്നി വനം ഡിവിഷനുകൾ യോജിച്ചുള്ള  ഇടപെടീൽ നടത്തണമെന്ന് എം.എൽ.എ വനം വകുപ്പ് മേധാവിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കൃഷിനാശം വരുത്തുന്ന പന്നികളെ വെടിവച്ചു കൊല്ലുന്നതിനാവശ്യമായ നടപടികൾ നടന്നുവരികയാണ്. അതോടൊപ്പം തന്നെ മറ്റു മൃഗങ്ങളെ കൂടുവച്ച് പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾ വനം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം തണ്ണിത്തോട് സഹകരണ ബാങ്ക് പ്രസിഡൻറ് പ്രവീൺ പ്രസാദും രാജന്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...