കോന്നി : കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ കാലഘട്ടത്തിലെ ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ നമുക്ക് ആവശ്യമാണ്. എങ്കിലും മലയാളിയ്ക്ക് ഒഴിവാക്കുവാൻ കഴിയാത്ത ഓണാഘോഷത്തിന്റെ ഭാഗമായി കോന്നി കൾച്ചറൽ ഫോറം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആൺ – പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ മത്സത്തിൽ പങ്കെടുക്കാം. മെഗാ ഓൺലൈൻ ഫൈനലിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും നൽകുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്വയം പാടിയ ഗാനം വീഡിയോ ആയി റിക്കോർഡ് ചെയ്ത് 9061805 214 എന്ന നമ്പറിൽ വാട്ട്സപ്പ് ചെയ്യുകയോ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് – ശ്യാം എസ് കോന്നി , കൺവീനർ, കോന്നി കൾച്ചറൽ ഫോറം – 9447107692