കോന്നി : കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 1084 ബൂത്ത് കമ്മിറ്റികളും ഇന്ന് പുന:സംഘടിപ്പിക്കുകയാണ്.
എങ്ങനെയും അധികാരത്തില്‍ കേറാനും ഗ്രൂപ്പുകളുടെ സ്വാധീനം ഉറപ്പിക്കുവാനുമാണ് താഴെ തട്ടില്‍ ശ്രമം നടക്കുന്നത്. പാര്‍ട്ടിയെ ധിക്കരിച്ച് പരസ്യനിലപാടുകള്‍ എടുത്തവര്‍ വീണ്ടും ഭാരവാഹി ആകുവാനുള്ള തീവ്ര ശ്രമത്തിലാണ്. കോന്നിക്കാരനായ ഡി.സി.സി ഭാരവാഹി പാര്‍ട്ടിയെ പലവട്ടം പ്രതിക്കൂട്ടില്‍ ആക്കിയിട്ടുണ്ട്. ഇപ്പോള്‍ കോന്നിയിലെ ഇടതുപക്ഷ എം.എല്‍.എയുടെ സന്തത സഹചാരിയാണ് ഇദ്ദേഹമെന്നത് പരസ്യമായ രഹസ്യമാണ്.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെ വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പല നേട്ടങ്ങളും സ്വായത്തമാക്കിയിട്ടുണ്ട്. കോന്നി എം.എല്‍.യുടെ രഹസ്യ മീറ്റിങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തതായാണ് വിവരം. ഇത്തരം ആളുകളെ കണ്ടെത്തി ശരിയായ ഒരു ശുദ്ധീകരണം പാര്‍ട്ടിയില്‍ നടത്തിയെങ്കില്‍ മാത്രമേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപെടൂ.