പകല്‍ ഡി.സി.സി ഭാരവാഹി ; രാത്രി കോന്നിയിലെ ഇടതുപക്ഷ എം.എല്‍.എയുടെ രഹസ്യയോഗത്തിലെ പ്രധാനി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ  ഭാഗമായി പത്തനംതിട്ട ജില്ലയിലെ 1084 ബൂത്ത് കമ്മിറ്റികളും ഇന്ന്  പുന:സംഘടിപ്പിക്കുകയാണ്.

എങ്ങനെയും അധികാരത്തില്‍ കേറാനും  ഗ്രൂപ്പുകളുടെ സ്വാധീനം ഉറപ്പിക്കുവാനുമാണ് താഴെ തട്ടില്‍ ശ്രമം നടക്കുന്നത്. പാര്‍ട്ടിയെ ധിക്കരിച്ച് പരസ്യനിലപാടുകള്‍ എടുത്തവര്‍ വീണ്ടും ഭാരവാഹി ആകുവാനുള്ള തീവ്ര ശ്രമത്തിലാണ്. കോന്നിക്കാരനായ ഡി.സി.സി ഭാരവാഹി പാര്‍ട്ടിയെ പലവട്ടം പ്രതിക്കൂട്ടില്‍ ആക്കിയിട്ടുണ്ട്. ഇപ്പോള്‍ കോന്നിയിലെ ഇടതുപക്ഷ എം.എല്‍.എയുടെ സന്തത സഹചാരിയാണ് ഇദ്ദേഹമെന്നത് പരസ്യമായ രഹസ്യമാണ്.

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെ വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പല നേട്ടങ്ങളും സ്വായത്തമാക്കിയിട്ടുണ്ട്. കോന്നി എം.എല്‍.യുടെ രഹസ്യ മീറ്റിങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തതായാണ് വിവരം. ഇത്തരം ആളുകളെ കണ്ടെത്തി ശരിയായ ഒരു ശുദ്ധീകരണം പാര്‍ട്ടിയില്‍ നടത്തിയെങ്കില്‍ മാത്രമേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപെടൂ.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...