കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകള്‍ സൂഷ്മ പരിശോധന പൂർത്തിയാക്കിയപ്പോൾ മല്‍സര രംഗത്ത് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആറുപേരാണ് ഉള്ളത്.
അഡ്വ കെ യു ജനീഷ്‌കുമാർ (എൽ ഡി എഫ്), കെ സുരേന്ദ്രൻ( ബി ജെ പി ), റോബിൻ പീറ്റർ(കോൺഗ്രസ്സ്) എന്നിവരെ കൂടാതെ അണ്ണാ ഡി എച്ച് ആർ എം സ്ഥാനാർഥി രഘു പി, അംബേദ്കർ പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി സുകു ബാലൻ, ഐ എൻ ഡി സ്ഥാനാർഥി മനോഹരൻ തുടങ്ങിയവരും മത്സര രംഗത്ത് ഉണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സൂക്ഷമ പരിശോധന വരണാധികാരിയുടെ സാന്നിധ്യത്തിൽ പൂർത്തിയായി.