കോന്നിയിലെ പെയിന്റ് ഗോഡൗണിലുണ്ടായ അഗ്നിബാധ ; അന്വേഷണം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ ശ്രീലക്ഷ്മി പെയിന്റ്‌സിന്റെ ഗോഡൗണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തം അന്വേഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു  വന്‍ അഗ്നിബാധ ഉണ്ടായത്. പെയിന്റും വാര്‍ണീഷുമെല്ലാമായി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.

വൈദ്യുതി ബന്ധം പോലുമില്ലാത്ത ഗോഡൗണില്‍ തീപിടുത്തം ഉണ്ടായതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ്  ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ കൂടിയ യോഗത്തില്‍ കോന്നി യൂണിറ്റ് പ്രസിഡന്റ് ഡി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സന്തോഷ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ റഹ്‌മത്ത്‌ ലബ്ബ , താലൂക്ക് സെക്രട്ടറി റോയി ജോര്‍ജ്ജ്,  രജേന്ദ്രന്‍, മാണിക്യം, കോന്നി സുരേഷ് കുമാര്‍, ഡി ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...