കോന്നി വനം ഡിവിഷന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വനംഡിവിഷന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മഹാത്മഗാന്ധി സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിന്റെ സഹായത്തോടെയാണ് പ്ലാന്‍ തയ്യാറാക്കുന്നത്. ഇതോടൊപ്പം ആദിവാസി സമൂഹങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന തടിയിതര വനവിഭവങ്ങളുടെ ശാസ്ത്രീയമായ പരിപാലനത്തിനുള്ള പദ്ധതിയും സര്‍വ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കും. ഇതിന്റെ ഭാഗമായി പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിലെ അദ്ധ്യാപകര്‍, ഗവേഷകര്‍, എം എസ് സി എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കോന്നി, അച്ചന്‍കോവില്‍ വനം ഡിവിഷനില്‍ ഉള്‍പ്പെട്ട നീര്‍ത്തടങ്ങളും വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളും ഉരുള്‍ പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളും സന്ദര്‍ശിച്ചു.

അച്ഛന്‍കോവില്‍ നീര്‍ത്തടത്തില്‍ അച്ചന്‍കോവില്‍, കോന്നി വനം ഡിവിഷനുകളില്‍ ഉള്‍പ്പെട്ട അന്‍പത് നീര്‍ത്തടങ്ങളാണ് പഠനവിധേയമാക്കുന്നത്. 1340.4001ച കി മീ വിസ്തൃതിയുള്ള അച്ചന്‍കോവില്‍ നീര്‍ത്തടത്തില്‍ കോന്നി മുതല്‍ പശ്ചിമഘട്ട മലനിരകളുടെ അതിര്‍ത്തിവരെയുള്ള 654.104 ച കി മി വിസ്തൃതിയിലാണ് പഠനവിധേയമാക്കുന്ന അന്‍പത് നീര്‍ത്തടങ്ങള്‍ വ്യാപിച്ച് കിടക്കുന്നത്. അച്ചന്‍കോവിലാറിന് ഏറ്റവും കൂടുതല്‍ ജലം പ്രദാനം ചെയ്യുന്ന നീര്‍ത്തടമാണ് കല്ലാര്‍. കല്ലാറിന്റെ വൃഷ്ടി പ്രദേശങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്നും 1923 മീറ്റര്‍ മുതല്‍ വ്യാപിച്ച് കിടക്കുന്നു.

കല്ലാര്‍ അച്ചന്‍കോവിലാറുമായി കൂടിച്ചേരുന്ന സ്ഥലത്ത് സമുദ്ര നിരപ്പില്‍ നിന്ന് 72 മീറ്റര്‍ ആണ് ഉയരം. കോന്നി അച്ചന്‍കോവില്‍ റോഡ് കടന്നു പോകുന്ന സ്ഥലങ്ങള്‍ പലതും തീരമിടിച്ചിലിന് സാധ്യതയുള്ളതാണ്. അതിവൃഷ്ടി മൂലം തീരമിടിയുകയും മണ്ണൊലിക്കുകയും ചെയ്ത അറുതലക്കയം, വളയം, ചിറ്റാര്‍, തുറ, ചീങ്കണ്ണികയം എന്നിവടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. മൂന്ന് ദിവസമാണ് സംഘ സന്ദര്‍ശനം നടത്തിയത്.

കോന്നി ഡി എഫ് ഒ ശ്യാം മോഹന്‍ലാല്‍ ഐ എഫ് എസ്, പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പ് മേധാവിയും ഡിസാസ്റ്റര്‍ മാനേജ്മെന്റ്  വിദഗ്ധനുമായ ഡോ ബൈജു കെ ആര്‍, അസിസ്റ്റന്റ് പ്രൊഫ ഡോ മഹേഷ് മോഹന്‍, ഡോ ഹര്‍ഷ എച്ച് റ്റി, സന്തോഷ് കുമാര്‍, വിഷ്ണു എന്‍ ജി, സരിത വി കെ എന്നിവര്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...