കോന്നിയില്‍ ജലവിതരണം മുടങ്ങിയതിനെതിരെ ജനപ്രതിനിധികള്‍ നടത്തിയ സമരം അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഒന്നരമാസത്തോളമായി കോന്നി മേഖലയില്‍ ജലവിതരണം മുടങ്ങിയതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോന്നി വാട്ടര്‍ അഥോറിറ്റി ഓഫീസിന് മുന്നില്‍ സമരം തുടരുന്നു. രണ്ട് പ്രളയത്തിന് ശേഷവും കോന്നി വാട്ടര്‍ അഥോറിറ്റി ഓഫീസിന് കീഴിലുള്ള പമ്പ് ഹൗസുകളില്‍ നിന്നും ജലവിതരണം തുടങ്ങിയില്ല. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസില്‍ നിന്നുമാണ് ഈ മേഖലയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യേണ്ടത്. ഈ പമ്പ് ഹൗസിലെ മോട്ടോറില്‍ ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ ജലവിതരണം പൂര്‍ണ്ണമായി മുടങ്ങിയ അവസ്ഥയാണുള്ളത്.

ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ പകരം മോട്ടോര്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല. മോട്ടോര്‍ തകരാര്‍ പരിഹരിക്കുവാന്‍ ജലവിഭവ വകുപ്പിന് ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായരുടെ നേതൃത്വവത്തിലാണ് സമരം. മോട്ടോറിലെ ചെളി നീക്കം ചെയ്താലെ പൈപ്പില്‍ വെള്ളമെത്തു. ഇതിന് അധികൃതര്‍ തയ്യാറാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജലവിതരണം പുനഃസ്ഥാപിക്കുമെന്ന ഉറപ്പിന്മേല്‍ ആറേ മുക്കാലോടെ സമരം അവസാനിച്ചു. ഇതിനിടയില്‍ വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ തടഞ്ഞുവെച്ചു എന്ന പരാതിയില്‍ കോന്നി പോലീസ് സ്ഥലത്തെത്തി. ഇത് പോലീസും ജനപ്രതിനിധികളും തമ്മില്‍ വാക്ക് തര്‍ക്കത്തിന് കാരണമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...