കോന്നിയുടെ ജനകീയ ഡോക്ടര്‍ ആയിരുന്നു ഡോ. പി. ഗോപിനാഥപിള്ള ; അഡ്വ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ ജനകീയ ഡോക്ടറും കോന്നി ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ ഡോ. പി. ഗോപിനാഥപിള്ള അനുസ്മരണവും സ്നേഹപ്രയാണം 882-ാമത് ദിന സംഗമവും നടന്നു. നാല് പതിറ്റാണ്ടിലേറെ കോന്നിയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി, ആരോഗ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോന്നി ഗാന്ധിഭവൻ രക്ഷാധികാരിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഡോ. പി. ഗോപിനാഥപിള്ളയുടെ അനുസ്മരണ സമ്മേളനം പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് അഡ്വ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 882-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ഡാനിഷ് ഹനീഫ് മുഹമ്മദ്‌ നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി എക്സിക്യൂട്ടീവ് കൺവീനറും അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.എല്‍.എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി.

കോൺഗ്രസ് കോന്നി നിയോജക മണ്ഡലം യു.ഡി.എഫ്  ചെയർമാൻ എസ്. സന്തോഷ് കുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, വേദി ഫൈൻ ആർട്സ് സോസൈറ്റി സെക്രട്ടറി കെ ഗോപിനാഥപിള്ള, വേദി ഫൈൻ ആർട്സ് പ്രസിഡന്റ്  ജി. രാമകൃഷ്ണപിള്ള, കോന്നി ഗ്രാമപഞ്ചായത്ത് മെമ്പർ  സി.എസ്. സോമൻപിള്ള, EMS ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി  കെ.എസ്. ശശികുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ പ്ലാവിളയിൽ, കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. ബാബു വെളിയത്ത്, ദേവലോകം വികസനസമിതി വർക്കിംഗ്‌ ചെയർമാൻ ജി. മോഹൻദാസ്, നോവലിസ്റ്റ് ഗിരീശൻ നായർ, വ്യാപാരി വ്യവസായിഏകോപന സമിതി സെക്രട്ടറി സന്തോഷ് മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡി അനിൽ കുമാർ, കാർത്തിക എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്. സ്വാഗതവും വികസന സമിതി അംഗം റോയി ജോർജ് നന്ദിയും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...