കോന്നി : കോന്നി ഗവ.ഹയർ സെക്കണ്ടറി സ്കൂളിനെ മോഡൽ സ്കൂളായി പ്രഖ്യാപിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ പ്രഖ്യാപനം നടത്തി. നാടൻ പാട്ട് കലാകാരൻ അഡ്വ.സുരേഷ് സോമ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഗീത, ഗ്രാമപഞ്ചായത്ത് അംഗം വി.ഇന്ദു കല, പ്രിൻസിപ്പൽ ജി.സന്തോഷ്, പ്രഥമ അധ്യാപിക ഫെബിൻ എച്ച്., ജിജി മാത്യു സാം, കെ.പി.നൗഷാദ്, സുരേഷ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























