പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി അ​ഞ്ചാം​വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോളേജ് പൂര്‍ണസ​ജ്ജമല്ല

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോളേജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി അ​ഞ്ചാം​വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും പൂ​ർ​ണ​സ​ജ്ജ​മ​ല്ല. ഐ.​പി, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും പൂ​ർ​ണ​സ​ജ്ജ​മാ​കാ​ത്ത​ത്. പ്ര​തി​ദി​നം 1000 രോ​ഗി​ക​ൾ ഒ.​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ 30 പേ​രെ മാ​ത്ര​മേ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​റു​ള്ളൂ. അ​ത്യാ​ഹി​ത​വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്​​തെ​ങ്കി​ലും അ​തും പൂ​ർ​ണ​സ​ജ്ജ​മാ​യി​ട്ടി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​യ​മ​നം പൂ​ർ​ണ​മാ​കാ​ത്ത​തി​നാ​ൽ ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രും ഇ​ല്ല. ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ താ​മ​സ​സൗ​ക​ര്യം ഇ​ല്ലെ​ന്ന പേ​രി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ കോ​ന്നി​യി​ലേ​ക്കു​ള്ള നി​യ​മ​നം സ്വീ​ക​രി​ക്കാ​ത്ത​ത്.

സ്കാ​നി​ങ്​ സം​വി​ധാ​നം, സ​ർ​ജ​റി യൂ​നി​റ്റ്, ഐ.​സി.​യു എ​ന്നി​വ​യെ​ല്ലാം ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​നി​യും ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു​വി​ല്‍ 15 കി​ട​ക്ക​യാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഏ​റെ കാ​ത്തി​രി​പ്പി​നു​ശേ​ഷം പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​പ​ടി സ​മീ​പ​കാ​ല​ത്ത് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ പോലീ​സ് ഔ​ട്ട്പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ തു​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​സ​വ​വാ​ർ​ഡും കു​ട്ടി​ക​ളു​ടെ വാ​ർ​ഡും ഉ​ട​ൻ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...