കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് നിര്‍മാണം സാങ്കേതിക അനുമതി ഉടന്‍ ലഭ്യമാകും : അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എം എല്‍ എ യുടെയും പൊതു മരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോഡ് പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനമായി. സാങ്കേതിക അനുമതി ലഭ്യമാകത്തക്ക തരത്തില്‍ റോഡിന്റെ എസ്റ്റിമേറ്റ് പുനക്രമീകരിച്ചു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്.

കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും 9 മീറ്റര്‍ ടാറിങ്ങുമാണ് വിഭാവനം ചെയ്യുന്നത്.

225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 132 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിലും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തീകരിക്കും. ഇതിനോടൊപ്പം സാങ്കേതിക അനുമതിയും ലഭ്യമാകും.
റോഡ് വികസനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവന്‍ പോസ്റ്റുകളും മാറ്റി പുനസ്ഥാപിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എംഎല്‍എ യോടൊപ്പം പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു രാജ്, മറ്റു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല ; ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി

0
ദില്ലി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...

ആരതിയുടെ മരണം : ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

0
തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ്...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു ; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല്...

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി : എതിർപ്പിൽ വീര്യം കുറച്ച് സുധീരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ...