വാഹനം ഇടിച്ചു ചത്ത തെരുവ് നായയുടെ ജഡം മറവ് ചെയ്യാതെ കോന്നി ഗ്രാമപഞ്ചായത്ത്‌

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ എലിയറയ്ക്കലിൽ വാഹനം ഇടിച്ചു ചത്ത തെരുവ് നായയുടെ ജഡം മറവ് ചെയ്യാൻ കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല എന്ന് നാട്ടുകാരുടെ പരാതി. എലിയറക്കലിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലായാണ് സംസ്ഥാന പാതയിൽ തെരുവ് നായ വാഹനം ഇടിച്ചു ചത്തത്. വാഹനം കയറി ഇറങ്ങി വികൃത്യമായ ജഡം നടുറോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്നാണ് നാട്ടുകാരുടെ പരാതി. ജന പ്രതിനിധികളെ വിവരം അറിയിച്ചിട്ടും ആരും എത്തിയില്ല എന്നും പറയുന്നു.

സഹികെട്ട വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾ തന്നെ ജഡം റോഡിൽ നിന്ന് മാറ്റുകയായിരുന്നു. മാസങ്ങൾക്കു മുൻപാണ് ഇതിന് സമീപ പ്രദേശമായ പൂവൻപാറയിൽ തെരുവ് നായ വാഹനം കയറി ചത്ത് വഴിയിൽ കിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടും കോന്നി പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കാതെ മാറി നിന്നത് എന്നും ആക്ഷേപമുണ്ട്. മഴക്കാലം ആരംഭിച്ച് രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ ആണ് കോന്നി ഗ്രാമ പഞ്ചായത്തിന്റെ ഈ അനാസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...