അഴിമതിയിൽ മുങ്ങിയ പഞ്ചായത്താണ് കോന്നി ഗ്രാമപഞ്ചായത്ത് : എ ദീപുകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : അഴിമതിയിൽ മുങ്ങിയ ഗ്രാമ പഞ്ചായത്താണ് യു ഡി എഫ് ഭരിക്കുന്ന കോന്നി ഗ്രാമ പഞ്ചായത്ത് എന്ന് സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണം എന്നാവശ്യപ്പെട്ട് സി പി ഐ കോന്നി, കോന്നി താഴം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി ഗ്രാമ പഞ്ചായത്തിലെ 2021 – 22 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് സംബന്ധിച്ചും ശ്മശാന ഭൂമി വാങ്ങിയത് സംബന്ധിച്ചും കുടിവെള്ളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും വലിയ അഴിമതി നടന്നിട്ടുള്ളതായാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. മരിച്ചുപോയ ആളുകളുടെ പേരിൽ പോലും വ്യാപകമായി പെൻഷൻ വാങ്ങുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കോന്നി ഗ്രാമ പഞ്ചായത്തിന് ശ്മശാന ഭൂമി വാങ്ങിയത് സംബന്ധിച്ചും വലിയ അഴിമതി നടന്നതായാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. സെന്റിന് പതിനായിരം രൂപ പോലും വിലയില്ലാത്ത ഭൂമിയാണ് തൊണ്ണൂറായിരത്തോളം രൂപ ചിലവഴിച്ച് വാങ്ങിയത്. കോന്നി ഗ്രാമ പഞ്ചായത്തിൽ പ്രധാന പ്രതിപക്ഷം ഉണ്ടായിട്ട് പോലും ഈ വൻ അഴിമതി സംബന്ധിച്ച് യാതൊരു പ്രതിഷേധവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവൽ അധ്യക്ഷത വഹിച്ചു.

കോന്നി ലോക്കൽ സെക്രട്ടറി സി ജെ റെജി,എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി വിനീത് കോന്നി, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി ഡോ എം രാജൻ, അനിൽ ചെങ്ങറ, സജി എസ്,സജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം,ചിറ്റാർ ആനന്ദൻ, പ്രദീപ് കുമാർ, മുകേഷ് കെ ആർ, ഹരികുമാർ, ശിവകുമാർ, തുഷാര ശ്രീകുമാർ, ഷിജോ വകയാർ തുടങ്ങിയവർ സംസാരിച്ചു. ചൈനാമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...