സമഗ്ര വികസനം മുന്നില്‍ കണ്ട് കോന്നി ഗ്രാമപഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര ഗ്രാമമായ  കോന്നി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കോന്നി ഗ്രാമ പഞ്ചായത്ത് 2026 -2027 ബജറ്റ് അവതരണം നടന്നു. 464756430 രൂപ വരവും 445437396 രൂപ ചിലവും 19319034 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ശോഭാ മുരളി അവതരിപ്പിച്ചത്. കോന്നി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ മുകള്‍ നില നിര്‍മ്മിക്കുന്നതിന് 15170336 രൂപ വകയിരുത്തി. മഞ്ഞള്‍ഗ്രാമം, ഇഞ്ചിഗ്രാമം പദ്ധതികള്‍ക്കായി അഞ്ച് ലക്ഷം രൂപയും മുട്ട ഗ്രാമം പദ്ധതിക്ക് എട്ട് ലക്ഷം രൂപയും ക്ഷീര ഗ്രാമം പദ്ധതിക്ക് പത്ത് ലക്ഷം രൂപയും കന്നുകുട്ടികളെ വാങ്ങുവാനും പാല്‍ സബ്സിഡിക്കുമായി 4930000 രൂപയും വകയിരുത്തി.

തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി മൊബൈല്‍ എ.ബി.സി യൂണിറ്റുകള്‍ രൂപീകരിക്കുവാന്‍ അഞ്ച് ലക്ഷം രൂപ, കാലാവസ്ഥാ വ്യതിയാന പഠനത്തിനും ബോധ വല്കരണത്തിനുമായി രൂപീകരിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്ക് 350000 രൂപയും കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി. കോന്നി നാരായണപുരം ഷോപ്പിംഗ്‌ മാളാണ് മറ്റൊരു പ്രധാന പദ്ധതി. എം.പി, എം.എല്‍.എ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഡി.പി.ആര്‍ തയ്യാറാക്കുവാന്‍ ഒരു ലക്ഷം രൂപ വകയിരുത്തി. ഡി.പി.ആര്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ആദ്യ ഘട്ടമായി രണ്ട് കോടി രൂപ വകയിരുത്തി.

കോന്നിയില്‍ ഗ്രാമപഞ്ചായത്ത് സിനിമ തീയേറ്റര്‍, കോന്നി ഓപ്പന്‍ സ്റ്റേജ്, കോന്നി ടൌണ്‍ സ്ക്വയര്‍, അച്ചന്‍കോവിലാറില്‍ കടവ് നിര്‍മ്മാണം, കോന്നി പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടനിര്‍മാണം, യോഗ പരിശീലനം, ഊര്‍ജ സംരക്ഷണം തൊഴില്‍, കഫെ കുടുംബശ്രീ, വിദ്യാഭ്യാസം വയോജന ക്ഷേമം, ശ്മശാനം തുടങ്ങി സമസ്ത മേഖലകളെയും പ്രതിപാദിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി മധു, വികസന കാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മോഹനന്‍ കാലായില്‍, ക്ഷേമ കാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അജി കൊച്ചുകുഞ്ഞ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനിത ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സംഗീത രവി, ജില്‍ഷ ഷാജി, കെ.പി ശിവദാസ്, സൂര്യകല ആര്‍, സിന്ധു എം.ബി, സ്കറിയ, ശ്യാംകുമാര്‍ പി.എസ്, ജയകുമാര്‍ എന്‍, ഇന്ദുകല വി, ഷൈല ബീഗം ബി, തോമസ് വര്‍ഗീസ്‌, പ്രവീണ്‍ പ്ലാവിളയില്‍, ശാന്തിനി എ.എസ്, സിജി എസ് ഷംസ്, സുജിത് ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...