ജാഗ്രതാസമിതി ശിൽപശാലയും അവാർഡ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെയും ജില്ല വനിതാശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജാഗ്രതാസമിതി ശില്‍പശാലയും മികച്ച പഞ്ചായത്തുതല ജാഗ്രതാസമിതി അവാര്‍ഡ് വിതരണവും ബോധവല്‍കരണ ക്ലാസും പത്തനംതിട്ട എസ്.എന്‍.ഡി.പി ഗുരുകൃപ ഹാളില്‍ നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്ത് മികച്ച പഞ്ചായത്തുതല ജാഗ്രതസമിതിക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ നര്‍ക്കോട്ടിക്ക് സെല്‍ എസ്. ഐ.ഐ.വി ആശ മുഖ്യാതിഥിയായി. കോയിപ്രം, ചിറ്റാര്‍ ഡിവിഷന്‍ അംഗങ്ങളായ നീതു മാമന്‍ കൊണ്ടുര്‍, റ്റി.കെ സജി, വിമുക്തിമിഷന്‍ ജില്ല കോര്‍ഡിനേറ്ററും ജാഗ്രതാസമിതി മെമ്പറും ആയ എം.വി രമാദേവി, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ – പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ മികച്ച ജാഗ്രതാ സമിതിയായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും അരുവാപുലം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...