കോന്നി : ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന മധ്യവയസ്കന് കോന്നി ജനമൈത്രി പോലീസിന്റെ പ്രവർത്തനം ആശ്വാസമേകി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താന്നിനിൽക്കും മുകളിൽ ബാലചന്ദ്രൻ (മണിയൻ – 62) ആണ് ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ കഴിഞ്ഞു വന്നിരുന്നത്.
കഴിഞ്ഞ ഒരു വർഷക്കാലമായി കണ്ണിന് തിമിരം ബാധിച്ച് കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നശിച്ച ബാലചന്ദ്രൻ പ്രദേശവാസിയുടെ കടത്തിണ്ണയിൽ ആയിരുന്നു കഴിഞ്ഞുവന്നിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ തോമസ്, സാമൂഹ്യ പ്രവർത്തകൻ അജി കൊല്ലൻപടി എന്നിവര്‍ കോന്നി ജനമൈത്രി പോലീസിൽ ബന്ധപ്പെടുകയും കോന്നി പോലിസ് സക്കിൾ ഇൻസ്പക്ടർ എസ് അഷാദ് ഇടപെട്ട് ഇദ്ദേഹത്തെ കെന്നഡി ചാരിറ്റബിൾ ട്രസ്റ്റിലേക്ക് മാറ്റുകയുമായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.