ബാലചന്ദ്രന് തുണയേകി കോന്നി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന മധ്യവയസ്കന് കോന്നി ജനമൈത്രി പോലീസിന്റെ  പ്രവർത്തനം ആശ്വാസമേകി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താന്നിനിൽക്കും മുകളിൽ ബാലചന്ദ്രൻ (മണിയൻ – 62) ആണ് ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ കഴിഞ്ഞു വന്നിരുന്നത്.

കഴിഞ്ഞ ഒരു വർഷക്കാലമായി കണ്ണിന് തിമിരം ബാധിച്ച് കണ്ണിന്റെ  കാഴ്ച്ച പൂർണ്ണമായും നശിച്ച ബാലചന്ദ്രൻ പ്രദേശവാസിയുടെ കടത്തിണ്ണയിൽ ആയിരുന്നു കഴിഞ്ഞുവന്നിരുന്നത്‌. വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയ തോമസ്, സാമൂഹ്യ പ്രവർത്തകൻ അജി കൊല്ലൻപടി എന്നിവര്‍ കോന്നി ജനമൈത്രി പോലീസിൽ ബന്ധപ്പെടുകയും കോന്നി പോലിസ് സക്കിൾ ഇൻസ്പക്ടർ എസ് അഷാദ് ഇടപെട്ട് ഇദ്ദേഹത്തെ കെന്നഡി ചാരിറ്റബിൾ ട്രസ്റ്റിലേക്ക് മാറ്റുകയുമായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക് റഹീം, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...