കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവം ; എട്ടാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ പത്താമുദയ മഹോത്സവവുമായി ബന്ധപ്പെട്ട എട്ടാം ഉത്സവം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ്‌ കുമാര്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയതു. കാവ് പ്രസിഡന്റ് സി.വി ശാന്തകുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, വനം വകുപ്പ് ജീവനക്കാരന്‍ ഷൈന്‍, സാമൂഹിക പ്രവര്‍ത്തകന്‍ സുബിന്‍, സെക്രട്ടറി സലിം കുമാര്‍ കല്ലേലി, അഡ്മിനിസ്ട്രെട്ടീവ് ഓഫീസര്‍ സാബു കുരുംബകര എന്നിവര്‍ സംസാരിച്ചു.

പത്താമുദയവുമായി ബന്ധപ്പെട്ട പത്ത് ദിവസവും പുലര്‍ച്ചെ നാല് മണി മുതല്‍ മലയുണര്‍ത്തല്‍, കാവുണര്‍ത്തല്‍ ആചാരങ്ങള്‍ ആരംഭിക്കും. 8.30 മുതല്‍ ഉപ സ്വരൂപ പൂജകള്‍, വാനരയൂട്ട്, മീനൂട്ട്, പ്രഭാത പൂജ, നിത്യ അന്നദാനം, ഊട്ടുപൂജ, സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരം, ദീപക്കാഴ്ച എന്നിവയും നടക്കും. പത്താമുദയ ദിവസമായ ഏപ്രില്‍ 23 ന് രാവിലെ 6 മണിക്ക് 1001 കരിക്ക് പടേനി സമര്‍പ്പിക്കും. രാവിലെ 9 മണിക്ക് പ്രഭാത പൂജയോട് അനുബന്ധിച്ച് പുഷ്പാഭിഷേകം നടക്കും. തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ആദിത്യ പൊങ്കാല സിനിമ താരങ്ങളായ പ്രീയങ്ക നായര്‍, സീമ ജി.നായര്‍, ഗായിക അഞ്ജന കടമ്പനാട് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...