ഇടപ്പഴഞ്ഞി ശ്രീ ബാലമുരുകൻ ക്ഷേത്രത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് രാജീവ് ‍ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടപ്പഴഞ്ഞി ശ്രീ ബാലമുരുകൻ ക്ഷേത്രത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് രാജീവ് ‍ചന്ദ്രശേഖര്‍ പറഞ്ഞു. മതപാഠശാല സമിതി യോഗത്തിനായി സമാധാനപരമായി ഒത്തുകൂടിയ ബിജെപി പ്രവർത്തകരെ എസ്ഐ ദീപു എസ് പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രപരിസരത്ത് അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  പോലീസിന്റെ നടപടിയെ ഭരണകൂട ഭീകരതയെന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാരം ദുരുപയോഗം ചെയ്ത് നടത്തിയ ആസൂത്രിതമായ അക്രമമാണ്.

വട്ടിയൂർക്കാവിലുടനീളം സർക്കിൾ ഇൻസ്പെക്ടർ വിപിൻ എ.സിയുടെ നേതൃത്വത്തിലുള്ള സി.പി.എമ്മിന്റെ പോലീസ് ബിജെപി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പോലീസിനെ രാഷ്ട്രീയ ആയുധമാക്കിയുള്ള ഈ അതിക്രമങ്ങളിൽ നിരവധി പ്രവർത്തകരാണ് പരിക്കേറ്റ് ആശുപത്രിയിലായിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം. ഒരു ജനാധിപത്യ സംവിധാനത്തിനും ഇത് വച്ചുപൊറുപ്പിക്കാനാവില്ല. ഈ അതിക്രമങ്ങൾക്കെതിരെ ബിജെപി/എൻഡിഎ നിശബ്ദരായിരിക്കില്ല. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഈ അക്രമത്തിന് ഉത്തരവാദികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...