കോന്നി കരിയാട്ടം : പ്രദർശന-വിപണനമേള ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടം ടൂറിസം രംഗത്ത് കോന്നിയ്ക്ക് കരുത്താകുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായുള്ള ടൂറിസം – വ്യവസായ – കാർഷിക പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വികസനം മുൻനിർത്തി ഉതവലിയ ഒരു ആഘോഷം കേരളത്തിൽ തന്നെ അപൂർവ്വമാണ്. ടൂറിസം സാധ്യതകൾ വിപുലമാക്കാനും ചെറുകിട സംരഭകർക്കും കുടുംബശ്രീ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും മേള വലിയ മുന്നേറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥി ആയിരുന്നു. പ്രദർശന-വിപണന മേളയ്ക്കായി കെ.എസ്.ആർ.ടി.സി മൈതാനിയിൽ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മേളയിൽ 200 ൽ അധികം സ്റ്റാളുകളാണ് ഉണ്ടാവുക. ആധുനിക നിലവാരത്തിലാണ് സ്റ്റാളുകൾ തയ്യാറാക്കിയിരിക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, കോന്നിയുടെ ടൂറിസം സാധ്യതകളും – മനോഹാരിതയും ജനങ്ങൾക്ക് ബോധ്യമാക്കുന്ന പ്രദർശനം, കാർഷിക- വ്യവസായ-വനം വകുപ്പുകളുടെ സ്റ്റാളുകൾ, സംസ്ഥാനത്തെ വിവിധ പൊതുമേഖലാ – സ്വകാര്യ മേഖലാ വ്യവസായശാലകൾ, ജ്വല്ലറികൾ, ചെറുകിട സംരംഭകർ, കുടുംബശ്രീ, ഖാദി, മോട്ടോർ വാഹന രംഗത്തെ വിവിധ കമ്പനികൾ, ഇൻഷ്വറൻസ് കമ്പനികൾ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ഫലവർഗ്ഗങ്ങളുടെ തൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം പ്രദർശന സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ജനറൽ കൺവീനർ ശ്യംലാൽ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംപി മണിയമ്മ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ, എ.ദീപകുമാർ,രാജു നെടുവംപുറം, സന്തോഷ് കൊല്ലംപടി, രാജേഷ് ആക്ളേത്ത്, അനീഷ് കുമാർ, സംഗേഷ് ജി നായർ, കെ ജി രാമചന്ദ്രൻ പിള്ള കൃഷ്ണകുമാർ, രാജേഷ്, സന്തോഷ്, ബൈജു വടക്കേടത്ത്, അജിത്ത്, ശാന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...