കോന്നി കരിയാട്ടം : വാഹന പാർക്കിംഗ് ക്രമീകരണമായി

For full experience, Download our mobile application:
Get it on Google Play

കോന്നി: കരിയാട്ടത്തിനെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമേർപ്പെടുത്താൻ തീരുമാനമായി. കരിയാട്ടത്തിനെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണം ചർച്ച ചെയ്യാൻ ചേർന്ന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്.
കോന്നി ബസ്റ്റാൻ്റ് മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കത്തക്ക നിലയിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർക്കിംഗിനായി കോന്നി ടൗണിനു സമീപം ലഭ്യമാകുന്ന എല്ലാ ഗ്രൗണ്ടുകളും ക്രമീകരിക്കും. കോന്നി എൻഎസ്എസ് കോളേജ് ഗ്രൗണ്ട്, എൻഎസ്എസ് കോളജിന് എതിർവശത്തുള്ള പെട്രോൾ പമ്പ് ഗ്രൗണ്ട്, റിപ്പബ്ലിക്കൻ സ്കൂൾ ഗ്രൗണ്ട്, ആനക്കൂട് ഗ്രൗണ്ട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവ പാർക്കിംഗിനായി തയ്യാറാക്കും. ചന്ദനപ്പള്ളി ഭാഗത്തു നിന്നു വരുന്നവർ ആനക്കുട് ഭാഗത്തെ റോഡ് വശത്തും ആനക്കൂടിൻ്റെ പാർക്കിംഗ്‌ ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.

പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എലിയറയ്ക്കൽ, മാരൂർപാലം ഭാഗത്തും എൻ.എസ്.എസ്സ് കോളേജിന് സമീപത്തുള്ള ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം. തണ്ണിത്തോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കോന്നി പാലത്തിനു മുൻപായും ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കുമ്പഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കോന്നി എസ്.ബി.ഐ മുതൽ ചിറ്റൂർമുക്ക് വരെയുള്ള ഭാഗത്തും റിപ്പബ്ലിക്കൻ സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കരിയാട്ടത്തിനെത്തുന്നവർ പാർക്കിംഗ് കാര്യത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....