അടൂര്‍ പ്രകാശിന്റെ ലക്ഷ്യ സാക്ഷാത്ക്കാരം…..കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. കോന്നി ഗ്രാമ പഞ്ചായത്തിലെ പെരിഞൊട്ടക്കലില്‍ ആണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ തേപ്പ് കഴിഞ്ഞ് വെള്ള പൂശുന്ന ജോലികളും തീര്‍ന്നു. ജനലുകളും ജനല്‍ കതകുകളും സ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മ്മാണവും പുരോഗമിക്കുന്നു. പ്ലംബിങ് വയറിങ് ജോലികളും നടക്കുന്നു. 29 കോടി രൂപ ചിലവില്‍ 8 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. കോന്നി എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ സ്വപ്ന പദ്ധതികൂടിയായിരുന്നു കോന്നി കേന്ദ്രീയ വിദ്യാലയം. റവന്യൂ മന്ത്രിയായിരുന്ന 2014-15 കാലഘട്ടത്തിലാണ് സ്ഥലം അക്വയര്‍ ചെയ്തത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും അനുമതി വാങ്ങിയെടുക്കുകയുമായിരുന്നു. വിദ്യാലയം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കോന്നിയിലെ ജനമനസ്സുകളില്‍ ഇടംനേടിയ അടൂര്‍ പ്രകാശ് തന്നെയായിരിക്കും.

കേന്ദ്രീയ വിദ്യാലയത്തിലെ എ കാറ്റഗറിയില്‍ ഉള്ള വിദ്യാലയം ആണ് കോന്നിയില്‍ ഉയരുന്നത്. 4500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന കെട്ടിടത്തില്‍ 960 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനം സാധ്യമാകും. 24 ക്ലാസ്സ് മുറികള്‍, മുന്നൂറ് പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ഹാള്‍, ജീവനക്കാര്‍ക്കായുള്ള പതിനേഴ് ക്വാട്ടേഴ്‌സ്‌കള്‍ എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വിദ്യാലയം പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മലയോരഗ്രാമത്തില്‍ കേന്ദ്രീയ വിദ്യാലയമെന്ന അടൂര്‍ പ്രകാശ് എം.പിയുടെ ലക്ഷ്യ സാക്ഷാത്കാരമാണ് സമ്പൂര്‍ണമാകുന്നത്. ഇതിനായി അദ്ദേഹത്തോട് ഒപ്പം പിന്‍ബലമായി നിലകൊണ്ട ആന്റോ ആന്റണി എംപിയെയും മലയോരഗ്രാമത്തിലെ ജനങ്ങള്‍ മറക്കില്ല. ഇതിലൂടെ മലയോരഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പ്രകാശം പരക്കും. നിലവില്‍ അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...