കോന്നിയില്‍ പലവ്യഞ്ജന കിറ്റ് വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈയ്സ് വകുപ്പ് മുഖേന എല്ലാ കുടുംബങ്ങള്‍ക്കും നല്‍കുന്ന പലവ്യഞ്ജന കിറ്റിന്റെ കോന്നി നിയോജക മണ്ഡലംതല വിതരണോദ്ഘാടനം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള പൊതുവിതരണ ഡിപ്പോ എ.ആര്‍.ഡി 64 ല്‍ നടന്ന ചടങ്ങില്‍ വകയാര്‍ കൈതക്കര ഗിരിവര്‍ഗ കോളനിയിലെ മുരുപ്പേല്‍ ചരുവില്‍ വീട്ടില്‍ തങ്കപ്പന് ആദ്യ കിറ്റ് കൈമാറി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരു കിറ്റില്‍ സണ്‍ ഫ്ളവര്‍ ഓയില്‍, ഉപ്പ്, റവ, ചെറുപയര്‍, കടല, ഉഴുന്ന്, പഞ്ചസാര എന്നിവ ഓരോ കിലോ വീതവും, രണ്ടു കിലോ ആട്ട, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്, കടുക്, ഉലുവ, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളക് എന്നിവ 100 ഗ്രാം വീതം, തെയില 250 ഗ്രാം, സോപ്പ് – രണ്ട്, വെളിച്ചെണ്ണ അര കിലോഗ്രാം എന്നിങ്ങനെ 17 സാധനങ്ങളാണ് കിറ്റിലുള്ളത്. കോന്നി നിയോജക മണ്ഡലത്തില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 5428 കിറ്റും, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 20248 കിറ്റും, നീല കാര്‍ഡ് ഉടമകള്‍ക്ക് 15613 കിറ്റും, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 18013 കിറ്റും വിതരണം ചെയ്യും. 59302 കിറ്റാണ് ആകെ വിതരണം ചെയ്യുന്നത്.

സൗജന്യ അരി വിതരണം 90 ശതമാനവും പൂര്‍ത്തിയായി. തുടര്‍ന്നാണ് പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ചത്.
മൈലപ്ര ഡിപ്പോ, പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് തയാറാക്കുന്നത്. തുടര്‍ന്ന് കാര്‍ഡുടമകളുടെ എണ്ണം അനുസരിച്ച് റേഷന്‍ കടകളില്‍ കിറ്റ് എത്തിച്ചു നല്‍കും. ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളുടെ കിറ്റ് റാന്നിയിലും, കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകളുടെ കിറ്റ് പറക്കോടുമാണ് തയാറാക്കുന്നത്. സൗജന്യ അരിവിതരണത്തിലും, കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നതിലും വലിയ കാര്യക്ഷമതയാണ് സിവില്‍ സപ്ലെയ്സ് വകുപ്പ് കാട്ടിയത്. ഈ മാസം അവസാനത്തോടെ സൗജന്യ അരി വിതരണവും പലവ്യഞ്ജന കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു.

പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വകയാര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയ അനില്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ കുമാര്‍, അസിസ്റ്റന്‍ഡ് സപ്ലൈ ഓഫീസര്‍ മൃണാള്‍ സെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...