‘ഒപ്പം ഡോക്ടര്‍ ഓണ്‍ലൈനു’ മായി പത്തനംതിട്ട ജില്ല ; ഇനി വീട്ടിലിരുന്ന് ജനങ്ങള്‍ക്ക് ഡോക്ടറിന്റെ സഹായം തേടാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ പോകാന്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന്  ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റില്‍ കൂടി ഡോക്ടറിന്റെ സഹായം തേടാം. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍.

ഏത് വിഭാഗത്തിലെ ഡോക്ടറെ ആണ് ബന്ധപ്പെടണ്ടതെന്നു തിരഞ്ഞെടുത്തതിനുശേഷം ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി തീയതി തെഞ്ഞെടുത്തു കഴിഞ്ഞാല്‍ ഡോക്ടര്‍ നിങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും വേണ്ട നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി മരുന്നുകളുടെ കുറിപ്പും നല്‍കും.  http://kgmoapta.com    എന്ന വെബ്സൈറ്റില്‍ കയറി ഒപ്പം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജില്ലയിലെ വിവിധ ഡോക്ടര്‍മാരുടെ പേരുകള്‍ കാണാവുന്നതാണ്. എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെയും പ്രാഥമികാരോഗ്യ – കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ എഴുപതോളം ഡോക്ടര്‍മാരുടെ സേവനം ഇതുവഴി പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുത്താം.

‘ഒപ്പം ഡോക്ടര്‍ ഓണ്‍ലൈന്‍’ എന്ന വെബ്സൈറ്റിലൂടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ ഡോ. എസ്. ജ്യോതീന്ദ്രന്‍, ജില്ലാ സെക്രട്ടറി ഡോ. ടി. പ്രവീണ്‍, ട്രഷറര്‍ ഡോ. ഹരികൃഷ്ണന്‍, വനിതാ വിങ് സെക്രട്ടറി ഡോ.ബെറ്റ്‌സി വി. ബാബു, ജോയിന്റ് സെക്രട്ടറി ഡോ. ശ്രീകുമാര്‍, ഡോ.എസ്. ഗിരീഷ്, ഡോ. ശ്രീജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...