കോന്നി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ അനാശാസ്യ കേന്ദ്രമാകുന്നു ; സാമൂഹ്യ വിരുദ്ധര്‍ക്ക് നേരെ കണ്ണടച്ച് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്റര്‍ കേന്ദ്രീകരിച്ച് അനാശ്യാസ്യം വര്‍ധിക്കുന്നു. സ്കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ത്ഥികളേയും കേന്ദ്രീകരിച്ചാണ് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത്. നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും മേഖലയില്‍ കാര്യമായ പെട്രോളിംഗ് പോലീസ് നടത്തുന്നില്ല. പുറമെ നിന്നെത്തുന്ന യുവാക്കള്‍ സ്കൂള്‍ കുട്ടികളെയും മറ്റും പ്രേമം നടിച്ച് കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്റെ ഇടനാഴികളില്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു.

സ്കൂള്‍ കോളേജുകള്‍ തുറന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്യുന്ന ആളുകളെ മര്‍ദിക്കുവാന്‍ പോലും ഇത്തരം സംഘങ്ങള്‍ മുതിരുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്റെ മുകളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ വരെ കണ്ടെത്തിയിരുന്നു. ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ കൂടുതൽ വിദ്യാര്‍ത്ഥിനികള്‍ ഇവരുടെ വലയില്‍ അകപ്പെടുന്നതിന് കാരണമാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...