സാമൂഹ്യ വിരുദ്ധരുടെ താവളമായി നിർദിഷ്ട കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ

For full experience, Download our mobile application:
Get it on Google Play

കോന്നി : സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ് നിർമ്മാണം പുരോഗമിക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ. കെ എസ് ആർ റ്റി സി ഡിപ്പോയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയും തുറന്നു കിടക്കുന്ന മുറികളുമാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളം. പകൽ സമയങ്ങളിൽ പോലും ഈ ഭാഗത്തേക്ക് ആളുകൾ വരാതെയായതോടെ മദ്യപരുടെ ശല്യവും മറ്റ് ലഹരി ഉപയോഗവും സ്ഥലത്ത് വർധിച്ചിട്ടുണ്ട്. കോന്നി പോലീസും എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് കഞ്ചാവ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഓഫീസ് മുറികളുടെ ജനൽ ചില്ലുകൾ അടക്കം തകർത്താണ് സാമൂഹ്യ വിരുദ്ധർ കെട്ടിടത്തിന് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്.

മദ്യ കുപ്പികൾ അടക്കം മുറിക്കുള്ളിൽ ചിതറി കിടക്കുന്നതും കാണാം. കോന്നി നാരായണപുരം ചന്തയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ചന്തക്കുളിൽ കൂടി കയറി സാമൂഹ്യ വിരുദ്ധർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാലും ആരും അറിയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം ഈ കെട്ടിടത്തിനുള്ളിൽ ലഹരി ഉപയോഗിക്കുന്നു എന്നതാണ് അറിയുവാൻ കഴിയുന്നത്. പോലീസും എക്‌സൈസ് വകുപ്പും ഇടക്കിടെ പരിശോധനകൾ നടത്തുന്നുണ്ട് എങ്കിലും സാമൂഹ്യ വിരുദ്ധ ശല്യം ദിനം പ്രതി വർധിച്ചു വരികയാണ്. കോന്നിയിൽ ലഹരിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. സ്ഥലത്ത് രാത്രിയിൽ അടക്കം പരിശോധന ശക്തമാക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...