പൂമരുതിക്കുഴിയിൽ പുലിയെ കുടുക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തുനായയെ പിൻതുടർന്ന് പുലി വീടിനുള്ളിലേക്ക് ഓടി കയറിയ സംഭവത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ആടിനെ കെട്ടിയിട്ടാണ് കെണി ഒരുക്കുക. പാടം ഫോറസ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. പൂമരുതിക്കുഴി പൊന്മേലിൽ വീട്ടിൽ രേഷ്മയുടെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം വളർത്ത് നായയെ പിൻതുടർന്ന് എത്തിയ പുലി ഓടി കയറിയത്.

നായ ഭയന്ന് മുറിക്കുള്ളിലേക്ക് ഓടികയറിയതിനെ തുടർന്ന് രേഷ്മ വീടിന്റെ കതക് അടച്ചതിനാൽ ഇവർ രക്ഷപെടുകയായിരുന്നു. പാടം ഫോറസ്റ്റേഷൻ പരിധിയിലെ രണ്ട് സ്ഥലങ്ങളിൽ ആണ് ഒരേ ദിവസം പുലി ഇറങ്ങിയത്. കൂടൽ ഇഞ്ചപ്പാറയിലും പുലി ഇറങ്ങി കോഴിയെ പിടിച്ചിരുന്നു. രണ്ട് സ്ഥലങ്ങളിൽ ഒരേ ദിവസം പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികളും. കൂടൽ ഇഞ്ചപ്പാറയിൽ മുൻപ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ രണ്ട് തവണയാണ് പുലി കുടുങ്ങിയത്. കലഞ്ഞൂർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിൽ നിരവധി വളർത്ത് ജീവികൾക്ക് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഫ്രിക്കയുടെ വലുപ്പം കൂടി, യൂറോപ്പും വടക്കേ അമേരിക്കയുംചെറുതായി ; പുതിയ ലോകഭൂപടം അംഗീകരിച്ച് യു...

0
ന്യൂയോർക്ക് : ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന്...

വിദ്യാർഥികളായി സതീശനും മന്ത്രിമാരും ; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

0
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക്...

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...