കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ റൂട്ട് പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ റൂട്ട് പരിഗണനയില്‍. ആലുവയില്‍ നിന്ന് പെരിയാറിലൂടെ 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരി എത്താവുന്ന തരത്തിലാണ് റൂട്ട് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് കെ എം ആര്‍ എല്‍ പ്രാഥമിക സാധ്യതാപഠനം നടത്തി. കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചക്കിടെയായിരുന്നു വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രൊ റൂട്ട് ആരംഭിക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തിയതായി കെ എം ആര്‍ എല്‍ എം ഡി ലോക്നാഥ് ബെഹറ വെളിപ്പെടുത്തിയത്. ആലുവയില്‍ നിന്ന് പെരിയാറിലൂടെ 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരി എത്താവുന്ന തരത്തില്‍ വാട്ടര്‍ മെട്രൊ റൂട്ടിന്‍റെ പ്രാഥമിക സാധ്യതാ പഠനമാണ് കെ എം ആര്‍ എല്‍ നടത്തിയതെന്ന് ബെഹറ അറിയിച്ചു.

കൊച്ചിയില്‍ വാട്ടര്‍ മെട്രൊ വഴി ബന്ധിപ്പിക്കാവുന്ന വിവിധയിടങ്ങളുണ്ട്. വിമാനത്താവളത്തിനു പുറമെ സമാനമായി വാട്ടര്‍മെട്രൊ സർവീസ് നടത്താന്‍ കഴിയുന്ന 9 റൂട്ടുകള്‍കൂടി കെ എം ആർ എൽ കണ്ടെത്തിയിട്ടുണ്ടെന്നും എം ഡി ലോക്നാഥ് ബെഹറ പറഞ്ഞു. കടമക്കുടി ഉള്‍പ്പടെയുള്ള ദ്വീപുകളിലേക്ക് ഈവര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ വിവിധ ദ്വീപ് സമൂഹങ്ങളെ ഉള്‍പ്പടെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രൊ വിമാനത്താവളത്തിലേക്ക് കൂടി എത്തിയാല്‍ അത് ടൂറിസം ജലഗതാഗത രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൊച്ചി വാട്ടര്‍ മെട്രൊ മാതൃകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....