കോന്നിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ മുന്നിട്ട് നില്‍ക്കുന്നു. യുഡിഎഫിലെ റോബിന്‍ പീറ്ററെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 1103 വോട്ടിനാണ് കെയു ജനീഷ് കുമാര്‍ മുന്നിലുള്ളത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. ഒരു ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് 421 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കെയു ജനീഷ് കുമാര്‍ ലീഡ് തിരികെ പിടിച്ചു.

2019 ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചതോടെയാണ് കോന്നി മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധേയമവുന്നത്. 1996 മുതല്‍ അടൂര്‍ പ്രകാശിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം പിടിച്ചെടുത്തതാണ് ഇടത് വിജയത്തിന്റെ തിളക്കമേറ്റിയത്. കോണ്‍ഗ്രസിലെ പി മോഹന്‍രാജിനെതിരെ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ കെ.യു ജനീഷ് കുമാര്‍ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോന്നി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....