Saturday, April 20, 2024 11:25 am

ആരോഗ്യജാഗ്രത യോഗത്തിൽ സത്യം മറച്ചുവെച്ച സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നാരായണപുരം ചന്തയില്‍ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും അഡ്വക്കേറ്റ് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ആരോഗ്യജാഗ്രത ജില്ലാതല യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്. മഴക്കാല പൂര്‍വ്വ രോഗ ശുചീകരണ പ്രവര്‍ത്തനം ആയിരുന്നു യോഗത്തിന് അജണ്ട. ഈ യോഗത്തിലാണ് കോന്നി എംഎല്‍എ അഡ്വക്കേറ്റ് കെ.യു ജനീഷ് കുമാര്‍ കോന്നിയില്‍ കഴിഞ്ഞ കുറെ നാളുകളായി നിലനില്‍ക്കുന്ന മാലിന്യപ്രശ്നം ഉന്നയിച്ചത്.

Lok Sabha Elections 2024 - Kerala

വലിയ നിലയിലുള്ള മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യസംസ്കരണ പ്ലാന്റ് നിരവധി നാളുകളായി പ്രവര്‍ത്തനരഹിതമാണ്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം മാര്‍ക്കറ്റിനുള്ളില്‍ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുര്‍ഗന്ധം കൊണ്ട് ചന്തയ്ക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. താലൂക്ക് വികസന സമിതി യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവരികയും മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ചന്തയുടെ പലഭാഗത്തായി കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം നിരവധിതവണ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ ആരോഗ്യജാഗ്രത ജില്ലാ യോഗത്തില്‍ വിഷയം ഉന്നയിച്ചത്.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് സെക്രട്ടറി മറുപടി പറയണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ കോന്നി മാര്‍ക്കറ്റില്‍ ഇപ്പോള്‍ മാലിന്യം ഇല്ലെന്നും അത് നീക്കം ചെയ്തു എന്നുമാണ് അദ്ദേഹം യോഗത്തില്‍ അറിയിച്ചത്. വീണ്ടും എംഎല്‍എ ഇടപെട്ട് മാലിന്യം നീക്കം ചെയ്തിട്ടില്ല എന്ന് ധരിപ്പിച്ചപ്പോള്‍ പൂര്‍ണ്ണമായും മാലിന്യം നീക്കം ചെയ്തു എന്ന് യോഗത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് സെക്രട്ടറി ചെയ്തത്. തുടര്‍ന്ന് എംഎല്‍എ അരമണിക്കൂറിനകം മാര്‍ക്കറ്റില്‍ എത്തിച്ചേരുമെന്നും യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് മാര്‍ക്കറ്റിലുടനെ എത്തിച്ചേരണമെന്നും നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് എംഎല്‍എയും ഡിഡിപിയും പഞ്ചായത്തു സെക്രട്ടറിയും അടങ്ങുന്ന സംഘം മാര്‍ക്കറ്റില്‍ എത്തി. മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത തരത്തിലുള്ള മാലിന്യകൂമ്പാരമാണ് ഇവരെ വരവേറ്റത്. തുടര്‍ന്ന് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി നിന്ന പഞ്ചായത്ത് സെക്രട്ടറിയാണ് പിന്നീട് കണ്ടത്. മാര്‍ക്കറ്റിലെ കച്ചവടക്കാരും സമീപവാസികളും പരാതിയുടെ പ്രളയവുമായി എംഎല്‍എ യുടെ മുന്നില്‍ എത്തിച്ചേര്‍ന്നു. മാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞ കുറേനാളുകളായി ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് എംഎല്‍എയ്ക്ക് ബോധ്യപ്പെട്ടു. ഡിഡിപി യോടൊപ്പം മാര്‍ക്കറ്റിന്റെ പലഭാഗങ്ങളില്‍ എംഎല്‍എ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തി.

എംഎല്‍എയുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞില്ല. ദുര്‍ഗന്ധം കാരണം മാര്‍ക്കറ്റിന് പലഭാഗങ്ങളിലും ഇവര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. മാര്‍ക്കറ്റിലെ വിവിധഭാഗങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള ടോയ്‌ലറ്റുകളും പ്രവര്‍ത്തനക്ഷമമല്ല. വനിതകളായിട്ടുള്ള കച്ചവടക്കരുള്‍പ്പെടെ എംഎല്‍എയ്ക്കു മുന്നില്‍ പരാതിയുമായെത്തി. തെരുവ് നായ്ക്കളും കൊതുകുകളും ഇഴ ജന്തുക്കളും ഉള്‍പ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് മാര്‍ക്കറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്.

ഇന്ന് 2 മണിക്ക് മുമ്പായി എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുമെന്നും. ഇപ്പോള്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ വിവരം ഡിഡിപി എംഎല്‍എക്ക് ഉറപ്പ് നല്‍കി. നാളെ മൂന്നുമണിക്ക് വീണ്ടും ഡിഡിപി യോടൊപ്പം മാര്‍ക്കറ്റ് സന്ദര്‍ശിക്കുമെന്ന് എംഎല്‍എ അറിയിച്ചു. മന്ത്രിയും എംഎല്‍എ മാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവരം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ആവശ്യമായ നടപടി ഉണ്ടാകുമെന്നു എംഎല്‍എ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്തതിനുശേഷം ഈ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേക യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.

ജില്ലയിലെ പഴക്കംചെന്ന മാര്‍ക്കറ്റ് ആണ് കോന്നി നാരായണപുരം മാര്‍ക്കറ്റ്. കഴിഞ്ഞകാലങ്ങളില്‍ ധാരാളം ജനം ക്രയ വ്യക്രയങ്ങള്‍ക്ക് എത്തിച്ചേര്‍ന്നിരുന്ന ഇടമാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ മാലിന്യപ്രശ്നവും ദുര്‍ഗന്ധവും കാരണം ജനം ചന്തയിലേക്ക് എത്താത്ത സാഹചര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റും പുതിയതായി നിര്‍മ്മിച്ച ടോയ്ലറ്റ് സമുച്ചയവും ഉപയോഗശൂന്യമായി കിടക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

0
പുല്ലാട് : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലെ താറാവുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. 10...

മദ്യ കുംഭകോണ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രിൽ 30ലേക്ക്...

0
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടി ആം ആദ്മി...

ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; അവസരം മുതലെടുത്ത് സ്വകാര്യ ബസുകൾ, ന്യായികരിച്ച് ജീവനക്കാർ…!

0
ആലപ്പുഴ: ഉദ്യോഗസ്ഥർ തിരഞ്ഞെടപ്പ് ഡ്യൂട്ടിക്ക് പിന്നാലെ പോയതോടെ സ്വകാര്യ ബസുകൾ വീണ്ടും...

പടുതോട് പാലത്തിന് സമീപം വഴിമുടക്കി തടികള്‍ ; ദുരിതത്തില്‍ യാത്രക്കാര്‍

0
മല്ലപ്പള്ളി : കോടികൾ ചെലവഴിച്ച് ആധുനികരീതിയിൽ നവീകരിച്ച റോഡ് തടി ഡിപ്പോയാക്കി...