ശബരിമലയുടെ അടിസ്ഥാന ആരോഗ്യ സ്ഥാപനമായി കോന്നി ഗവ. മെഡിക്കല്‍ കോളേജ് മാറും : അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ച ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാണ്.

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം വിപുലമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ നിന്നും വേഗത്തില്‍ കോന്നിയിലെത്തി ചികിത്സ തേടാന്‍ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ കോന്നിക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു പ്രധാന പാത വട്ടമണ്‍- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചന്‍കോവില്‍ – പ്ലാപ്പള്ളി റോഡിന്റെ ഭാഗമാകും.

ശബരിമലയില്‍ നിന്നും ആങ്ങമൂഴി – സീതത്തോട് – ചിറ്റാര്‍ – തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കല്‍ കോളേജ് പാതയിലൂടെ ആശുപത്രിയില്‍ എത്തിച്ചേരാം. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിനെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ നാലാം വാര്‍ഡാണ് ശബരിമല വാര്‍ഡാക്കി മാറ്റിയിട്ടുള്ളത്. 30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ ലഭ്യമായ പരമാവധി സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജ് വാര്‍ഡിനായി തയാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ. രഘു, ശ്രീകുമാര്‍, ഷീബ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവര്‍  പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...