കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം : സ്വാഗത സംഘം ഓഫീസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗതസംഘം ഓഫീസ് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ കോളജ് കാമ്പസിനുള്ളിലുള്ള കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

മലയോര ജനതയുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസനം. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കൂടി നടക്കുന്നതോടെ ആരോഗ്യവിദ്യാഭ്യാസരംഗത്ത് ജില്ല വന്‍ കുതിപ്പിനൊരുങ്ങുകയാണ്. ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്താനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യോഗം ചേരും.

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ യോഗം കോളജ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ചേരാനും ഉദ്ഘാടന ദിവസം എന്‍എച്ച്എമ്മിന്റെ നേതൃത്വത്തില്‍ വിവ കാമ്പയിനുമായി ബന്ധപ്പെട്ട് 15 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റാള്‍ ഒരുക്കാനും യോഗത്തില്‍ എംഎല്‍എ നിര്‍ദേശിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സീനിയര്‍ പ്രോജക്ട് മാനേജര്‍ ബി.ജീവ, ചീഫ് പ്രോജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...