സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അധ്യക്ഷയായി. സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും പ്രാപ്യവും സമഗ്രവും ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കന്‍ഡറി വെയിറ്റിംഗ് ഏരിയകള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികള്‍, നവീകരിച്ച ഫാര്‍മസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷന്‍ റൂം ഇമ്മ്യൂണൈസേഷന്‍ റൂം പാലിയേറ്റീവ് കെയര്‍, ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ കേരളം പദ്ധതിയില്‍നിന്ന് 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ടി ഈശോ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലജ അനില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി രതീഷ്, ശ്യാമള ഉദയഭാനു, രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, ഡെപ്യൂട്ടി ഡിഎംഒ(ആരോഗ്യം ) ഡോ. സി.എസ്. നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍( ആരോഗ്യം ) ടി.കെ. അശോക് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ വി.സി. കോശി, കെ.പി. ജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്റ് സേവ്യര്‍, രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...