കോടികള്‍ മുടക്കി നിര്‍മ്മിച്ച കോന്നി മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ സംവിധാനമില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. ആധുനിക സജ്ജീകരണങ്ങള്‍ എല്ലാമായി എന്ന് കോന്നി മെഡിക്കല്‍ കോളേജിനെക്കുറിച്ച് പത്തനംതിട്ടക്കാര്‍ അഭിമാനിക്കുമ്പോഴാണ്‌ ഭക്ഷണാവശിഷ്ടങ്ങള്‍ പോലും കുഴിച്ചുമൂടേണ്ടി വരുന്നത്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ ആവശ്യമായ യാതൊരു സംവിധാനങ്ങളും ഇവിടെ  ഒരുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ മാലിന്യങ്ങള്‍ ഇപ്പോഴും സ്വകാര്യ എജന്‍സി വഴി ഇവിടെ നിന്നും പുറത്തേക്ക്  കൊണ്ടുപോകുമ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം മെഡിക്കല്‍ കോളേജിന് സമീപം കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും മാലിന്യ സംസ്കരണത്തിന് ഇന്‍സിനേറ്റര്‍ ഉണ്ടെങ്കിലും കോന്നി മെഡിക്കല്‍ കോളേജില്‍ മാത്രം ഇതൊന്നുമില്ല. മെഡിക്കല്‍ കോളേജിലെ കാന്റീന്‍, മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം മാലിന്യങ്ങള്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് പരിസരത്ത് കുഴി കുത്തി മൂടുകയോ കത്തിച്ചു കളയുകയോ ആണ് ചെയ്യുന്നത്. കുഴികുത്തി മൂടുന്ന മാലിന്യങ്ങള്‍ കാട്ടുപന്നി കുത്തി ഇളക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്. വന്യമൃഗശല്യം ഇവിടെ കൂടുവാനും ഇതാണ് കാരണം.

കുഴിച്ചിടുന്ന മാലിന്യങ്ങള്‍ അഴുകി സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുകി ഇറങ്ങുന്നതിനും സാധ്യതയുണ്ട്. മെഡിക്കല്‍ കോളേജില്‍ ആധുനിക സംവിധാനങ്ങള്‍ ഉറപ്പാക്കുന്നു എന്ന് നിരന്തരം വാര്‍ത്തകളിലൂടെ കസര്‍ത്ത് നടത്തുമ്പോഴാണ് ഇവിടുത്തെ മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കുവാന്‍ കഴിയാതെ കുഴിച്ചുമൂടേണ്ടി വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...