വിദ്യാർഥിയോട് ലൈംഗികാതിക്രമം ; മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തി പോലീസ് പിടിയിലായ മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതിയുമായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി കസബ പോലീസിൻ്റെ പിടിയിലായത്. പാലക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ താത്കാലിക കായിക അധ്യാപകനായിരുന്നു എബി. സ്കൂളിലെ 11 വയസുകാരിയായ വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിനായിരുന്നു എബിയെ പോലീസ് പിടികൂടിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് സിഡബ്ലുസി നടത്തിയ കൗൺസിലിങിനിടെ വിദ്യാർഥി എബിക്കെതിരെ മൊഴി നൽകുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കായികധ്യാപകൻ എബി മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർഥിനിയുടെ മൊഴി. പരാതിപ്പെട്ടതോടെ എബിയെ പുറത്താക്കി സ്കൂൾ അധികൃതർ വിഷയം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് പോലീസ് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണതിനിടെ കൂടുതൽ വിദ്യാർഥികൾ എബിക്കെതിരെ മൊഴി നൽകി. ലൈംഗികാതിക്രമത്തിൽ എബിക്കെതിരെ കസബ പോലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനൊരുങ്ങി സിഡബ്ലുസി. പ്രതിക്കെതിരെ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...