കോന്നി : മലയോര മേഖലയുടെ അഭിമാനമായ കോന്നി മെഡിക്കൽ കോളേജിലേക്ക് ഇന്നു മുതല്‍ പത്തനംതിട്ട, കോന്നി, അടൂര്‍ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് ഡി.ടി.ഒ റോയ് ജേക്കബ് അറിയിച്ചു.
പത്തനംതിട്ടയില്‍നിന്ന് വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നിവഴിയും കോന്നി ഡിപ്പോയില്‍നിന്ന് ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും അടൂര്‍ ഡിപ്പോയില്‍നിന്ന് പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാര്‍, കോന്നി വഴിയുമാണ് മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് സർവ്വീസ്.